വൈവാഹിക ജീവിത പരാജയം : 10 കാരണങ്ങൾ - ഫർ പീറ്റർ പഞ്ഞിക്കാരൻ കപ്പൂച്ചിൻ ,ഫാമിലി കൗൺസിലർ എഴുതുന്നു.
കുടുംബത്തോടുള്ള ആത്മാർത്ഥത വിലയിരുത്തികൊണ്ടുള്ള പെരുമാറ്റ സംസ്കാരം, പരസ്പരമുള്ള ശെരിയായ ആശയവിനിമയം എന്നിവ അതിന്റെ ഭാഗമാണ്. മാര്യേജ് തെറാപ്പി സെറ്റുകളുമായി സംസാരിച്ചതിൽനിന്ന് എനിക്ക് വ്യക്തമായ കാര്യം ദാമ്പത്യം തകർത്തെറിയുന്നത് വിശ്വാസ വഞ്ചന, ലഹരി ഉപയോഗം എന്നീ ഗുരുതരപ്രശ്നങ്ങൾക്കൊപ്പം തന്നെ നന്നേ നിസാരമായി ഏവർക്കും പരിഹരിക്കാൻ കഴിയുന്ന പെരുമാറ്റ വൈകല്യങ്ങളും ഉണ്ട് എന്നതാണ്. പൊതുവായി താഴെ പറയുന്ന പത്തു കാരണങ്ങളാണ് വൈവാഹിക ജീവിതം പരാജയത്തിലേക്ക് നയിക്കുന്നത്. 1. ദാമ്പത്യ പുതുമയിലെ പ്രണയം എല്ലാ യുവമിഥുനങ്ങളും അഭിമുഖികരിക്കുന്ന പ്രശ്നമാണിത്. ഇണകൾ പരസ്പരം തങ്ങളുടെ പങ്കാളികളിൽ കണ്ട നല്ല ആകർഷണവശങ്ങളെ ക്രമേണ മടുപ്പും, വിരസതയും ആരോപിച്ചു വെറുക്കുന്നു. പങ്കാളിയിൽ പുതിയ പ്രേത്യേകതകൾ ഉണ്ടായിരുന്നെങ്കിലെന്ന് അതിയായി കൊതിക്കുന്നു. പലപ്പോഴും അത്തരത്തിൽ ആകാൻ സമ്മർദ്ദം ചെലുത്തുന്നു. എന്നാൽ അത് അസാധ്യമാകയാൽ മനസ്സിൽ പങ്കാളിയോട് വെറുപ്പും അകൽച്ചയും വെച്ച് പുലർത്തുന്നു. ഇതിൽ മനസിലാക്കേണ്ട കാര്യം നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളെ മാറ്റിയെടുക്കാം. അതുകൊകൊണ്ടു അത്തരം പങ്കാളി...