വൈവാഹിക ജീവിത പരാജയം : 10 കാരണങ്ങൾ - ഫർ പീറ്റർ പഞ്ഞിക്കാരൻ കപ്പൂച്ചിൻ ,ഫാമിലി കൗൺസിലർ എഴുതുന്നു.
കുടുംബത്തോടുള്ള ആത്മാർത്ഥത വിലയിരുത്തികൊണ്ടുള്ള പെരുമാറ്റ സംസ്കാരം, പരസ്പരമുള്ള ശെരിയായ ആശയവിനിമയം എന്നിവ അതിന്റെ ഭാഗമാണ്. മാര്യേജ് തെറാപ്പി സെറ്റുകളുമായി സംസാരിച്ചതിൽനിന്ന് എനിക്ക് വ്യക്തമായ കാര്യം ദാമ്പത്യം തകർത്തെറിയുന്നത് വിശ്വാസ വഞ്ചന, ലഹരി ഉപയോഗം എന്നീ ഗുരുതരപ്രശ്നങ്ങൾക്കൊപ്പം തന്നെ നന്നേ നിസാരമായി ഏവർക്കും പരിഹരിക്കാൻ കഴിയുന്ന പെരുമാറ്റ വൈകല്യങ്ങളും ഉണ്ട് എന്നതാണ്. പൊതുവായി താഴെ പറയുന്ന പത്തു കാരണങ്ങളാണ് വൈവാഹിക ജീവിതം പരാജയത്തിലേക്ക് നയിക്കുന്നത്.
1. ദാമ്പത്യ പുതുമയിലെ പ്രണയം
എല്ലാ യുവമിഥുനങ്ങളും അഭിമുഖികരിക്കുന്ന പ്രശ്നമാണിത്. ഇണകൾ പരസ്പരം തങ്ങളുടെ പങ്കാളികളിൽ കണ്ട നല്ല ആകർഷണവശങ്ങളെ ക്രമേണ മടുപ്പും, വിരസതയും ആരോപിച്ചു വെറുക്കുന്നു. പങ്കാളിയിൽ പുതിയ പ്രേത്യേകതകൾ ഉണ്ടായിരുന്നെങ്കിലെന്ന് അതിയായി കൊതിക്കുന്നു. പലപ്പോഴും അത്തരത്തിൽ ആകാൻ സമ്മർദ്ദം ചെലുത്തുന്നു. എന്നാൽ അത് അസാധ്യമാകയാൽ മനസ്സിൽ പങ്കാളിയോട് വെറുപ്പും അകൽച്ചയും വെച്ച് പുലർത്തുന്നു. ഇതിൽ മനസിലാക്കേണ്ട കാര്യം നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളെ മാറ്റിയെടുക്കാം. അതുകൊകൊണ്ടു അത്തരം പങ്കാളിയുടെ കാര്യത്തിൽ നിങ്ങൾക്ക് ചെയ്യാനാകുന്നത് നിങ്ങളുടെ പ്രതികരണശൈലി മാറ്റുകഎന്നത് മാത്രമാണ്.
2. സംസാരവും ആശയവിനിമയവും
ദാമ്പത്യത്തിൽ ഇണകൾ തെറ്റിദ്ധരിച്ചിരിക്കുന്ന പ്രധാന വസ്തുത അന്യോന്യം വർത്തമാനം പറയുന്നത് ആശയവിനിമയമെന്നാണ്. ശെരിയായ ആശയവിനിമയം എന്ന് പറയുന്നത് പങ്കാളി പറയുന്നത്, കേൾക്കാനുള്ള ആർജ്ജവം കാണിക്കുന്നതിനെയാണ്. പങ്കാളിയുടെ സ്ഥാനത്തുനിന്നുകൊണ്ടു അവർ പറയുന്നതിനെ ഉൾകൊള്ളാൻ തയാറാകുമ്പോഴാണ് അത് സാധ്യമാകുന്നത്. നാം കേൾക്കുകയും, തുടർന്ന് നയപരമായി സംസാരിക്കുകയാണെങ്കിൽ ആശയവിനിമയം നടക്കുന്നുവെന്ന് പറയാം.
3. ടൈം മാനേജ്മെന്റ്
ആധുനികയുഗത്തിലെ ജീവിതം തിരക്കുകളുടെ പിന്നാലെയാണ്. പരസ്പരം അടുക്കുന്ന സാഹചര്യത്തെക്കാൾ പലവിധ തിരക്കുകൾ മറയാക്കി അകലുന്ന സാഹചര്യം കൂടിവരുന്നു. ഒരു ദിവസം അഞ്ചുമിനിറ്റ് നേരമേ കിട്ടുന്നുള്ളവെങ്കിൽ പോലും ദാമ്പത്യത്തെ സംബന്ധിച്ചിടത്തോളം പ്രസ്തുത സമയം ആസൂത്രണത്തോടെ ഉപയോഗിക്കണം. ഓരോ ദിവസവും അവസാനിക്കുംമുമ്പ് പങ്കാളികൾ തങ്ങൾ പരസ്പരം അതിനെ എങ്ങനെ ഉപയോഗപ്പെടുത്തി എന്ന് അന്യോന്യം വിലയിരുത്തേണ്ടതാണ്.
4. ഗാഢസ്‌നേഹബന്ധം
ഇണക്കുരുവികളെപോൽ കൊക്കുരുമ്മി ഇരിക്കുന്നതുമാത്രമെല്ല സ്നേഹബന്ധം. അതിനപ്പുറത്താണ് കാര്യങ്ങൾ എന്നർത്ഥം. തന്റെ പങ്കാളിയുമായി ആത്മീയമായും മാനസികമായും ശാരീരികമായും വൈകാരികമായും സദാ ബന്ധകപ്പെട്ടിരിക്കുന്നതാണ് ഈ സ്നേഹബന്ധം. ഇതിൽ പരാജയെപ്പെടുന്നവർ ധാരാളമാണ്.
5. വഴിമാറുന്ന പരിഗണന
കുട്ടികൾ ഉണ്ടാകുമ്പോൾ തന്റെ ഭാര്യയുടെ പരിഗണന വേണ്ടത്ര കിട്ടുന്നില്ലെന്ന് പുരുഷൻ പരാതിപ്പെടുന്നു. താൻ അവഗണിക്കപ്പെട്ടവനാണെന്ന തോന്നൽ തിരമാല പോലെ അവന്റെ മനസ്സിൽ സദാ ഇരുമ്പികയറും. പങ്കാളിയെ തൊട്ടുരുമ്മിയിരുന്നുകൊണ്ടു ടാബ്ലെറ്റ് ഫോണിൽ അതുമിതും സെർച് ചെയ്തുകൊണ്ടിരുന്നാൽ സ്നേഹബന്ധം ഊഷ്മളമാവില്ലെന്ന് മനസിലാക്കുക.
6. പണം, പണം പണം
ഇക്കാലത്തു സമ്പത്തിന്റെ പിന്നാലെ പരക്കംപായുകയാണ് എല്ലാവരും. കൂടുതൽ വരുമാനം കൊണ്ടുവരുന്ന ആളിനോട് അസൂയെയോ വെറുപ്പോ തോന്നാൻ ഇടയുണ്ട്. അതുമല്ലെങ്കിൽ സാമ്പത്തിക വരുമാനമില്ലാത്ത പുരുഷൻ തന്റെ ഭാര്യയുടെമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപെടുത്തനായി ശ്രമിക്കുമ്പോൾ പ്രശ്നമുണ്ടാകാം. ഇത് മാത്സര്യബുദ്ധിയിലേക്കും, പിടിവാശിയിലേക്കും നയിക്കുന്നു.
7. എന്നോട് ക്ഷമിക്കു
പരസ്പരം സ്നേഹത്തിലധിഷ്ഠിതമായ ദാമ്പത്യത്തിനു വിട്ടുവീഴ്ച വളരെ അനിവാര്യമാണ്. കടുത്ത ഈഗോയുടെ ചങ്ങലകെട്ടിൽ ബന്ധിതരാണ് അധിക ദമ്പതികളും. വളരെ നിസ്സാരമായ സംഗതികൾക്കു പോലും വഴക്കും ശകാരവും പതിവാക്കിയ പങ്കാളികളുണ്ട്.
8. അഭിനന്ദിക്കാൻ മടി
തന്റെ പങ്കാളിയുടെ ഏതെങ്കിലും മേഖലയിലുള്ള കഴിവും വൈഭവവും അംഗീകരിക്കാനുള്ള മടി പലപ്പോഴും സംഘർഷങ്ങൾ വർധിപ്പിക്കും. അംഗീകരിക്കാനുള്ള മടിയാണ് ദമ്പതികളിൽ അവിഹിതബന്ധങ്ങൾക്ക് ചൂടുപിടിക്കുന്നത്. അവൻ/അവൾ എപ്പോഴും തന്റെ കൂടെയുണ്ടാകുമെന്നു തെറ്റിധരിച്ചിരിക്കുകയാണ് അവർ. പങ്കാളിയുടെ നൂറു ശതമാനം അഭിനന്ദനങ്ങളും അംഗീകാരവും ലഭിക്കുന്ന ബന്ധങ്ങൾക്കിടയിൽ കലഹം ഒരിക്കലും ഉണ്ടാവുകയില്ല.
9 നിയന്ത്രണം തെറ്റിയ വൈകാരികബന്ധങ്ങൾ
ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ ആധുനിക ഉപകരണങ്ങളുടെ അടിമകളായ ജനസമൂഹത്തിൽ തന്റെ പങ്കാളിയെക്കാൾ ഗാഢമായി അന്യരോടു വൈകാരിക ബന്ധം പുലർത്തുന്ന ദമ്പതികളുടെ എണ്ണം ഏറിവരുന്നു. ഇത് ലൈഗിംകത കൊതിച്ചുകൊണ്ടുള്ളതല്ലെന്നാണ് വസ്തുത. തന്റെ പങ്കാളിയുടെ വൈകാരിക താല്പര്യങ്ങളെ പരിഗണിക്കുകയും അവയെ കേൾക്കാനും പരിഹരിക്കാനും ആത്മാർഥമായി ശ്രമിക്കുകയാണ് ദമ്പതികൾ ചെയേണ്ടത്.
10.അധികാര വടംവലി
കേവലം ബൗദ്ധികവിഭവങ്ങൾ വീട്ടിൽ എത്തിച്ചതിന്റെ പേരിൽ അധികാരസ്വരം മുഴക്കുന്ന ദമ്പതികൾ അപൂർവ കാഴ്ചയല്ല. ആത്മീയ താൽപര്യങ്ങളിൽ പോലും മത്സരബുദ്ധിയോടെ നീങ്ങുകയും പങ്കാളിയുടെ അവകാശങ്ങൾ ഹനിക്കുമാറ് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നത് ഉത്തരവാദിത്ത നിർവഹത്തിൽ വീഴ്ചവരുത്തിക്കൊണ്ട് അധികാര വടം വലിക്കു വേദിയൊരുക്കുന്നു.
കുടുംബബന്ധം കേവലം ആശയമായി നിലകൊണ്ടാൽ അത് തകരുവാനായി തുടങ്ങും. ദൈവം കനിഞ്ഞരുളിയതാണ് തന്റെ പങ്കാളിയെന്നു മനസിലാക്കി സ്നേഹം ഉപാധികളിലില്ലാതെ അവർക്കു കൊടുക്കാൻ തയ്യാറായി ദൈവത്തോട് നന്ദി കാണിക്കാൻ ശ്രമിച്ചാൽദാമ്പത്യം സംതൃപ്തമായിരിക്കും.
പ്രിയ സുഹൃത്തുക്കളെ ഈ കൊറോണ കാലഘട്ടത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ, മാനസിക സംഘർഷങ്ങൾ അഭിമുഖികരിക്കുകയും, അതിനുള്ള പരിഹാരങ്ങൾക്കായ് നിങ്ങൾ അലയുകയുമാണെങ്കിൽ 'പോസിറ്റീവ് വേൾഡ്' നിങ്ങൾക്കായി ഓൺലൈൻ-ടെലിഫോൺ കൗൺസിലിംഗ്, ഓൺലൈൻ മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങിയ സേവനങ്ങൾ ഒരുക്കുന്നു.
ടെലിഫോൺ-ഓൺലൈൻ കൗൺസിലിംഗ് സേവനങ്ങൾക്കായി വിളിക്കേണ്ട നമ്പർ :-☎️📞 :- 7994343179
അനുഭവസമ്പന്നരായ സൈക്കോളജിസ്റ്റുകളുടെയും സോഷ്യൽവർക്കേഴ്സിന്റെയും സേവനങ്ങൾ ലഭ്യമാണ്.

Insightful article
മറുപടിഇല്ലാതാക്കൂ