രാവണനോ അതോ ശ്രീരാമാനോ ? അക്ഷയ് എ എസ്, എൻഞ്ചിനീയറിംഗ് വിദ്യാർത്ഥി എഴുതുന്നു
സ്വന്തം ജ്യേഷ്ഠനായ കുബേരനിൽനിന്ന് രാജ്യവും പുഷ്പകവിമാനവും അപഹരിച്, നാടുകടത്തിയ രാവണനെ എത്രപേർക്ക് അറിയാം? അതേസമയം സ്വന്തം അനുജനായ ഭരതനുവേണ്ടി രാമൻ രാജ്യമുപേഷിക്കുകയാണു ചെയ്തത്. ഹനുമാൻ ലങ്കയിലെത്തി രാവണനെ കണ്ട് അത്ഭുതസ്തബ്തനായി നിൽക്കുന്നൊരു ഭാഗമുണ്ട് കാരണം രാമനെക്കാൾ ആകാരഭംഗിയും സൗന്ദര്യവും രാവണനുതന്നെയാണ്. സ്വന്തം ഭാര്യയെ ഉപേക്ഷിച്ച ദുഷ്ടനും സ്ത്രീവിരോധിയും ആയിരുന്ന രാമനെന്ന് വിമർശനങ്ങളുണ്ട് എന്നിട്ടാണൊ ഇത്രയും വ്യഥകൾ സഹിച്ച് സീതയെ വീണ്ടെടുത്തത്!
വാസ്തവത്തിൽ പട്ടാഭിഷേകത്തോടെ വാല്മീകി രാമായണം അവസാനിക്കുന്നുവെന്നും എന്നാൽ അങ്ങനെയെല്ലാന്നും അഭിപ്രായങ്ങൾ നിലനിൽക്കുന്നു. തുടക്കത്തിൽ 24000 ശ്ലോകങ്ങൾ ഉണ്ടയിരുന്ന വാല്മീകിരമായണം ഇന്നെങ്ങനെ അതിൽനിന്നും വിഭിന്നമായ് ഇത്രയധികം ശ്ലൊകങ്ങളാൽ സമ്പുഷ്ട്ടമായത് ? അപ്പൊൾ കാലകാലങ്ങളായ് വാല്മികി രാമായണം പല പ്രക്ഷുബ്ദങ്ങൾക്ക് വിധേയമായ് എന്നതിൽ സംശയമില്ല. എന്നാൽ ഇത്തരം കൂട്ടിച്ചേർക്കലുകളും തെറ്റായ വ്യാഖ്യാനങ്ങളും നമ്മുടെ വിശ്വാസസംഹിതയെയോ കാഴ്ചപാടുകളേയോ പ്രതികൂലമായി ബാധിക്കാതെ, വ്യക്തമായ വീക്ഷണഗതിയോടെ അവയെ നോക്കികാണുവാൻ നമ്മുക്ക് ശ്രമിക്കാം. യഥാർത്ഥ വിശ്വാസം നമ്മെ സത്യത്തിലേക്ക് നയിക്കട്ടെ.
![]() |
| അക്ഷയ് എ എസ് എൻജിനിയറിംഗ് വിദ്യാർത്ഥി |


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ