വ്യാജന്മാരുടെ 7 ലക്ഷണങ്ങൾ - ജിയൊ കാപ്പൻ,കൺസൽട്ടൻറ് സൈക്കോളജിസ്റ്റ് എഴുതുന്നു
" അവൻ/അവൾ ഒരു ഫെയ്ക്ക് ആണ്." "വിശ്വസിക്കാൻ കൊള്ളില്ല." "ചതിക്കും." നമ്മുടെ പലരുടെയും പരിചയ മണ്ഡലത്തിലുള്ള ചിലരെപ്പറ്റി കേൾക്കാറുള്ള ചില അഭിപ്രായങ്ങൾ. ഇത് സഹപാഠിയെക്കുറിച്ചാവാം, സുഹൃത്തിനെകുറിച്ചാവാം, സഹപ്രവർത്തകനെകുറിച്ചാവാം, മേലധികാരിയെക്കുറിച്ചാവാം, ചിലപ്പോൾ, ഭാര്യയെക്കുറിച്ചോ, കാമുകിയെകുറിച്ചോ ആവാം. ഇത്തരം അഭിപ്രായങ്ങൾ അപ്പടി വിഴുങ്ങുന്നവരുണ്ട്. ഇത് പാടെ നിരാകരിക്കുന്നവരും, ശങ്കിച്ചു നിൽക്കുന്നവരും ഉണ്ട്. എന്തൊക്കെ ആയാലും, ഇത് മനുഷ്യബന്ധങ്ങളുടെ ഊഷ്മളത ഇല്ലാതാക്കുന്നു. ആളുകളെ സംശയ രോഗികളാക്കുന്നു. ഇവിടെ തെറ്റ് ആരുടേതാണ്? കുറ്റം പറയുന്നവരുടേതോ, ആരോപിക്കപ്പെടുന്നവരുടേതോ, അതോ നമ്മുടേതോ? ഒരു നിമിഷം ചിന്തിക്കുക. അപ്പോൾ വെളിവാകും, പ്രശനം നമ്മുടേതു തന്നെ. നെല്ലും പതിരും തിരിച്ചറിയാനുള്ള നമ്മുടെ കഴിവുകേട്. മറ്റുള്ളവരുടെ സ്വാധീനവലയത്തിൽ എളുപ്പത്തിൽ പെട്ടുപോകുന്ന അശക്താവസ്ഥ. ഇതിന് ഒരു പരിഹാരമേ ഉള്ളു. മിഥ്യയും വ്യാജവും തിരിച്ചറിയാനുള്ള ശേഷി സ്വയം ആർജ്ജിച്ചെടുക്കുക. സ്വയം ഒരു ചിന്തകനാവുക. അൽപം കൂടി കൃത്യമായി പറഞ്ഞാൽ സ്വയം ഒരു മനഃശാസ്ത്രജ്ഞനാ...