പോസ്റ്റുകള്‍

ഓഗസ്റ്റ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യഥാർത്ഥത്തിൽ ശ്രീകൃഷ്ണ ഭഗവാൻ ആരാണ്? - ഹർഷൻ നമ്പൂതിരി, പായ്ക്കാട്ട്മന എഴുതുന്നു....

ഇമേജ്
ഭ ഗവാൻ ശ്രീകൃഷ്ണൻ എന്നു പറയുമ്പോൾ പലർക്കും വേണുവൂതുന്ന, രാധാ സമേതനായ, വെണ്ണ കക്കുന്ന, ചേല കള്ളനായ, 16008 ഭാര്യമാർ ഉള്ളവനാകുന്നു. എന്നാൽ യഥാർത്ഥത്തിൽ ശ്രീകൃഷ്ണൻ അങ്ങനെ ആയിരുന്നോ? ഭാഗവതത്തിൽ കൃഷ്ണനെ മേൽ പറഞ്ഞ വർണ്ണനകൾ ശരിവെക്കുന്ന വിധത്തിലാണ് ചിത്രകരിച്ചിരിക്കുന്നത്. എന്നാൽ വ്യാസകൃതിയായ മഹാഭാരതത്തിൽ നേർവിപരീതമാണ് വസ്തുതകൾ . മഹാഭാരതത്തിൽ കൃഷ്ണൻ മികച്ച യുദ്ധതന്ത്രജ്ഞനും, ഭരണ കർത്താവും, അസാമാന്യ പ്രതിഭയുള്ള നേതാവും, ശസ്ത്രധാരിയും യോഗേശ്വരനും ആകുന്നു. മഹാഭാരതത്തിൽ കൃഷ്ണനെ വിഷ്ണുവിൻ്റെ അവതാരമായോ ഈശ്വരനായോ അല്ല അനുഭവപ്പെടുക - പകരം ബുദ്ധിരാക്ഷസനായ സമചിത്തതയുള്ള സ്ഥിതപ്രജ്ഞനായാണ്. മഹാഭാരതം പല കാലങ്ങളിൽ പലരും പ്രക്ഷിപ്ത (കൂട്ടിച്ചേർക്കലുകൾ ) ഭാഗങ്ങൾ ചേർത്തിട്ടുള്ളതിനാൽ ഇതിനു വിരുദ്ധമായി കൃഷ്ണനെ പരമാത്മാവായും ലോകനാഥനായും വർണ്ണിച്ചിട്ടുണ്ട്‌. എങ്കിലും മഹാഭാരതം പാണ്ഡവരുടെ ചരിത്രമായതിനാൽ അവരുമായി ബന്ധപ്പെട്ട പ്രസക്ത ഭാഗങ്ങളിൽ ശ്രീകൃഷ്ണഭഗവാനെ സ്ഥിതപ്രജ്ഞനായാണ് പരാമർശിച്ചിട്ടുള്ളത് അല്ലാതെ ദൈവമായിട്ടല്ല. കൂടാതെ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ കൃഷ്ണ ചരിതത്തിൽ കൃഷ്ണൻ ഒരു ചരിത്ര പുരുഷനാണെന്ന് സമർത്ഥിച്ചിട്...