പോസ്റ്റുകള്‍

രാവണനോ അതോ ശ്രീരാമാനോ ? അക്ഷയ് എ എസ്, എൻഞ്ചിനീയറിംഗ് വിദ്യാർത്ഥി എഴുതുന്നു

ഇമേജ്
സുഹൃത്തുക്കളെ, ഇന്ന് സമൂഹമാധ്യമങ്ങളിൽ രാവണൻ സീതയെ സംരക്ഷിച്ചു എന്ന വാദഗതി ശക്തമായി നിലനിൽക്കുന്നു. യഥാർത്ഥത്തിൽ രാവണൻ സീതയെ ഇഷ്ടപെട്ടിരുന്നുവോ? സീതയെ വാളെടുത്ത്‌ വധിക്കാൻ തുനിയുന്ന രാവണനെ എത്ര പേർക്ക്‌ അറിയാം? ഒരു നാൾ തൻ്റെ ക്ഷമ നശിച്ചപ്പോൾ സീതയ്ക്ക്‌ നേരെ വാളോങ്ങി വധിക്കാൻ ശ്രമിച്ച രാവണനെ ഭാര്യയായ മണ്ഡൊദരിയാണു തടയുന്നത്‌. സീതയെ രാവണൻ സ്പര്ശിക്കാതെയിരുന്നത് ശാപത്തെ ഭയന്നുകൊണ്ടാണ് അല്ലാതെ ബഹുമാനംകൊണ്ടായിരുന്നില്ല. തൻ്റെ പതി ഇത്രയൊക്കെ ദുർന്നടപ്പ്‌ നടന്നിട്ടും പാതിവൃത്യം കാത്തുസൂക്ഷിച മണ്ഡൊദരിയെ പതിവൃതാ രത്നങ്ങളിൽ ഒരാളായിട്ടാണു ഇന്നും നാം കാണുന്നത്‌. സ്വന്തം സഹോദരിയായ ശൂർപ്പണഖയ്ക്ക്‌ അത്തരത്തിലുള്ള അപമാനം നേരിട്ടു എന്ന് അറിഞ്ഞപ്പോഴെല്ല, രാമനു പതിവൃതയായ ഭാര്യ ഉണ്ടെന്ന് അറിയുമ്പോഴാണു രാവണൻ പ്രതികാരത്തിനിറങ്ങുന്നത്‌. സത്യത്തിൽ പ്രതികാരമായിരുന്നു ഉദ്ദേശമെങ്കിൽ ആ സമയം വനവാസത്തിലായിരുന്ന രാമൻ്റെ മുന്നിൽ ബ്രഹ്മവരധാരിയായ രാവണൻ യുദ്ധസജ്ജനായി ധ്രുതഗതിയിൽ എത്തുമായിരുന്നു. സ്വന്തം ജ്യേഷ്ഠനായ കുബേരനിൽനിന്ന് രാജ്യവും പുഷ്പകവിമാനവും അപഹരിച്‌, നാടുകടത്തിയ രാവണനെ എത്രപേർക്ക്‌ അറിയാം? അതേസമയം സ്വന്തം അനുജ...

യഥാർത്ഥത്തിൽ ശ്രീകൃഷ്ണ ഭഗവാൻ ആരാണ്? - ഹർഷൻ നമ്പൂതിരി, പായ്ക്കാട്ട്മന എഴുതുന്നു....

ഇമേജ്
ഭ ഗവാൻ ശ്രീകൃഷ്ണൻ എന്നു പറയുമ്പോൾ പലർക്കും വേണുവൂതുന്ന, രാധാ സമേതനായ, വെണ്ണ കക്കുന്ന, ചേല കള്ളനായ, 16008 ഭാര്യമാർ ഉള്ളവനാകുന്നു. എന്നാൽ യഥാർത്ഥത്തിൽ ശ്രീകൃഷ്ണൻ അങ്ങനെ ആയിരുന്നോ? ഭാഗവതത്തിൽ കൃഷ്ണനെ മേൽ പറഞ്ഞ വർണ്ണനകൾ ശരിവെക്കുന്ന വിധത്തിലാണ് ചിത്രകരിച്ചിരിക്കുന്നത്. എന്നാൽ വ്യാസകൃതിയായ മഹാഭാരതത്തിൽ നേർവിപരീതമാണ് വസ്തുതകൾ . മഹാഭാരതത്തിൽ കൃഷ്ണൻ മികച്ച യുദ്ധതന്ത്രജ്ഞനും, ഭരണ കർത്താവും, അസാമാന്യ പ്രതിഭയുള്ള നേതാവും, ശസ്ത്രധാരിയും യോഗേശ്വരനും ആകുന്നു. മഹാഭാരതത്തിൽ കൃഷ്ണനെ വിഷ്ണുവിൻ്റെ അവതാരമായോ ഈശ്വരനായോ അല്ല അനുഭവപ്പെടുക - പകരം ബുദ്ധിരാക്ഷസനായ സമചിത്തതയുള്ള സ്ഥിതപ്രജ്ഞനായാണ്. മഹാഭാരതം പല കാലങ്ങളിൽ പലരും പ്രക്ഷിപ്ത (കൂട്ടിച്ചേർക്കലുകൾ ) ഭാഗങ്ങൾ ചേർത്തിട്ടുള്ളതിനാൽ ഇതിനു വിരുദ്ധമായി കൃഷ്ണനെ പരമാത്മാവായും ലോകനാഥനായും വർണ്ണിച്ചിട്ടുണ്ട്‌. എങ്കിലും മഹാഭാരതം പാണ്ഡവരുടെ ചരിത്രമായതിനാൽ അവരുമായി ബന്ധപ്പെട്ട പ്രസക്ത ഭാഗങ്ങളിൽ ശ്രീകൃഷ്ണഭഗവാനെ സ്ഥിതപ്രജ്ഞനായാണ് പരാമർശിച്ചിട്ടുള്ളത് അല്ലാതെ ദൈവമായിട്ടല്ല. കൂടാതെ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ കൃഷ്ണ ചരിതത്തിൽ കൃഷ്ണൻ ഒരു ചരിത്ര പുരുഷനാണെന്ന് സമർത്ഥിച്ചിട്...

വ്യാജന്മാരുടെ 7 ലക്ഷണങ്ങൾ - ജിയൊ കാപ്പൻ,കൺസൽട്ടൻറ് സൈക്കോളജിസ്റ്റ് എഴുതുന്നു

ഇമേജ്
" അവൻ/അവൾ ഒരു ഫെയ്ക്ക് ആണ്." "വിശ്വസിക്കാൻ കൊള്ളില്ല." "ചതിക്കും." നമ്മുടെ പലരുടെയും പരിചയ മണ്ഡലത്തിലുള്ള ചിലരെപ്പറ്റി കേൾക്കാറുള്ള ചില അഭിപ്രായങ്ങൾ. ഇത് സഹപാഠിയെക്കുറിച്ചാവാം, സുഹൃത്തിനെകുറിച്ചാവാം, സഹപ്രവർത്തകനെകുറിച്ചാവാം, മേലധികാരിയെക്കുറിച്ചാവാം, ചിലപ്പോൾ, ഭാര്യയെക്കുറിച്ചോ, കാമുകിയെകുറിച്ചോ ആവാം. ഇത്തരം അഭിപ്രായങ്ങൾ അപ്പടി വിഴുങ്ങുന്നവരുണ്ട്. ഇത് പാടെ നിരാകരിക്കുന്നവരും, ശങ്കിച്ചു നിൽക്കുന്നവരും ഉണ്ട്. എന്തൊക്കെ ആയാലും, ഇത് മനുഷ്യബന്ധങ്ങളുടെ ഊഷ്മളത ഇല്ലാതാക്കുന്നു. ആളുകളെ സംശയ രോഗികളാക്കുന്നു. ഇവിടെ തെറ്റ് ആരുടേതാണ്? കുറ്റം പറയുന്നവരുടേതോ, ആരോപിക്കപ്പെടുന്നവരുടേതോ, അതോ നമ്മുടേതോ? ഒരു നിമിഷം ചിന്തിക്കുക. അപ്പോൾ വെളിവാകും, പ്രശനം നമ്മുടേതു തന്നെ. നെല്ലും പതിരും തിരിച്ചറിയാനുള്ള നമ്മുടെ കഴിവുകേട്. മറ്റുള്ളവരുടെ സ്വാധീനവലയത്തിൽ എളുപ്പത്തിൽ പെട്ടുപോകുന്ന അശക്താവസ്ഥ. ഇതിന് ഒരു പരിഹാരമേ ഉള്ളു. മിഥ്യയും വ്യാജവും തിരിച്ചറിയാനുള്ള ശേഷി സ്വയം ആർജ്ജിച്ചെടുക്കുക. സ്വയം ഒരു ചിന്തകനാവുക. അൽപം കൂടി കൃത്യമായി പറഞ്ഞാൽ സ്വയം ഒരു മനഃശാസ്ത്രജ്ഞനാ...

വൈവാഹിക ജീവിത പരാജയം : 10 കാരണങ്ങൾ - ഫർ പീറ്റർ പഞ്ഞിക്കാരൻ കപ്പൂച്ചിൻ ,ഫാമിലി കൗൺസിലർ എഴുതുന്നു.

ഇമേജ്
കുടുംബത്തോടുള്ള ആത്മാർത്ഥത വിലയിരുത്തികൊണ്ടുള്ള പെരുമാറ്റ സംസ്കാരം, പരസ്പരമുള്ള ശെരിയായ ആശയവിനിമയം എന്നിവ അതിന്റെ ഭാഗമാണ്.  മാര്യേജ് തെറാപ്പി സെറ്റുകളുമായി സംസാരിച്ചതിൽനിന്ന് എനിക്ക് വ്യക്തമായ കാര്യം ദാമ്പത്യം തകർത്തെറിയുന്നത് വിശ്വാസ വഞ്ചന, ലഹരി ഉപയോഗം എന്നീ ഗുരുതരപ്രശ്നങ്ങൾക്കൊപ്പം തന്നെ നന്നേ നിസാരമായി ഏവർക്കും പരിഹരിക്കാൻ കഴിയുന്ന പെരുമാറ്റ വൈകല്യങ്ങളും ഉണ്ട് എന്നതാണ്. പൊതുവായി താഴെ പറയുന്ന പത്തു കാരണങ്ങളാണ് വൈവാഹിക ജീവിതം പരാജയത്തിലേക്ക് നയിക്കുന്നത്. 1. ദാമ്പത്യ പുതുമയിലെ പ്രണയം  എല്ലാ യുവമിഥുനങ്ങളും അഭിമുഖികരിക്കുന്ന പ്രശ്നമാണിത്. ഇണകൾ പരസ്പരം തങ്ങളുടെ പങ്കാളികളിൽ കണ്ട നല്ല ആകർഷണവശങ്ങളെ ക്രമേണ മടുപ്പും, വിരസതയും ആരോപിച്ചു വെറുക്കുന്നു. പങ്കാളിയിൽ പുതിയ പ്രേത്യേകതകൾ ഉണ്ടായിരുന്നെങ്കിലെന്ന് അതിയായി കൊതിക്കുന്നു. പലപ്പോഴും അത്തരത്തിൽ ആകാൻ സമ്മർദ്ദം ചെലുത്തുന്നു. എന്നാൽ അത് അസാധ്യമാകയാൽ മനസ്സിൽ പങ്കാളിയോട് വെറുപ്പും അകൽച്ചയും വെച്ച് പുലർത്തുന്നു. ഇതിൽ മനസിലാക്കേണ്ട കാര്യം നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളെ മാറ്റിയെടുക്കാം. അതുകൊകൊണ്ടു അത്തരം പങ്കാളി...

നിന്റെ വിജയം നിന്റേതു മാത്രമോ!! -ജോർജ് ജോസ് പഞ്ഞിക്കാരൻ, ലൈഫ് കോച്ച് എഴുതുന്നു.

ഇമേജ്
സു ഹൃത്തേ, നമ്മുടെയെല്ലാം ജീവിതം  പുൽകൊടിക്ക് തുല്യമാണ്. അതിനു ദൈർഘ്യം എത്ര ഉണ്ടെന്ന് ആർക്കുമറിയില്ല. എപ്പോൾ വേണമെങ്കിലും അത്  നിലയ്ക്കാം.അങ്ങനയുള്ള നാം ആകാശമുട്ടെ ഞെളിഞ്ഞു നിന്നു, എന്റെ മാത്രം അധ്വാനംകൊണ്ടാണ്  വളർന്നതെന്ന് അഹങ്കാരത്തോടെ  പറയുമ്പോൾ ഒന്ന് ചിന്തിക്കുക നാം വെറും നന്ദിയില്ലാത്തവരും കൃതജ്ഞതയില്ലാത്തവരുമാണെന്ന്. ജീവിതവിജയത്തിന് വേണ്ട പ്രധാന ഘടകങ്ങളാണ്  ആത്‌മവിശ്വാസവും, ദൈവവിശ്വാസവും,ആത്മധൈര്യവും, സ്ഥിരരോത്സാഹവും. ഇതെല്ലാം ഒരുവന്റെ വളർച്ചയ്ക്ക് വേണ്ട പ്രധാന ഗുണങ്ങളാണ്. ഇതെല്ലാം അവൻ വളർത്തിയെടുക്കേണ്ടതുമാണ്. എന്നാൽ അവൻ സ്വായത്തമാക്കേണ്ട പ്രധാന ഗുണങ്ങളിൽ ഒന്നാണ് കൃതജ്ഞതാമനോഭാവം. ഒരുവൻ അവന്റെ  മുറിവുകളിൽനിന്നു ഒരു ഫീനിക്‌സ് പക്ഷിയെപോലെ പറന്നുയരുമ്പോഴും ഹൃദയത്തിൽ ചേർത്തുപിടിക്കേണ്ട ഒന്നാണ് നന്ദിയും കൃതജ്ഞതാമനോഭാവവും. ജീവിതത്തിൽ  അവസരങ്ങൾ, ഭാഗ്യങ്ങൾ, അനുഗ്രഹങ്ങൾ എന്നീ മൂന്ന് ഘടകങ്ങൾ മാറി മറിഞ്ഞു വന്നാലും അവയെ വേണ്ടവിധം നിർണയിക്കുന്നതിൽ  കൃതജ്ഞതാമനോഭാവം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കാരണം അത് നമ്മെ വളർച്ചയിലേക്ക് നയിക്കുക...

നീ അഹങ്കാരിയാണോ?? - ജോർജ് ജോസ് പഞ്ഞിക്കാരൻ, ലൈഫ് കോച്ച് എഴുതുന്നു...

ഇമേജ്
പതനം എന്നത് അഹങ്കാരത്തിന്റെ  സൂചനയാണ്. കാരണം അഹങ്കാരം നമ്മുടെ നയനങ്ങളെ അന്ധതയിലാഴ്ത്തുന്നു. എല്ലാ കുറവുകളെയും ഉപേക്ഷിച്ചു എന്നു നാം പറഞ്ഞാലും, നമ്മിൽ അഹങ്കാരം ഉണ്ടെങ്കിൽ പിന്നെ എന്തു പ്രയോജനം? ഒരു മനുഷ്യന്റെ  പൂർണ വ്യക്തിത്വവികാസത്തിനു വിലങ്ങുതടിയായി നിൽക്കുന്നത് അവന്റെ  അഹങ്കാരമാണ്. ഉയർന്ന പർവ്വതശൃംഗം പോലെയാണ് ഒരു  അഹങ്കാരിയുടെ മനസ്സ്. അവൻ നിലത്തുനോക്കി നടക്കുന്നതിനു പകരം മാനം നോക്കി നടക്കുന്നു. ആദ്യകാലങ്ങളിൽ ബുദ്ധസന്യാസിമാർ എളിമ അഭ്യസിക്കുവാൻ നിലത്തുനോക്കി നടന്നിരുന്നുവത്രെ. എനിക്ക് അഹങ്കാരമില്ല എന്ന ചിന്തകളിൽ പോലും അഹങ്കാരം പതിയിരിക്കുന്നുവെന്ന് നാം മനസിലാക്കണം. സ്വന്തം നേട്ടങ്ങളിൽ അമിതമായ ആഹ്ലാദം, സ്വയം പുകഴ്ത്തൽ, സഹോദരനെ അപമാനിക്കൽ, പരസഹായം നിരസിക്കൽ, സ്വന്തം പ്രയത്നങ്ങളെ അതിയായി സ്തുതിക്കൽ, ദുഷ്ടസ്വഭാവങ്ങൾ എല്ലാം അഹങ്കാരത്തിന്റെ  പ്രതിഫലനങ്ങളാണ്. അഹങ്കാരം എന്നത് കോപത്തിന്റെ  ഉറവിടമാണ്. അത് കപടതയുടെ മുഖംമൂടി അണിയുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഒരു വിധിയാളന്റെ വേഷം ധരിക്കുവാൻ അഹങ്കാരിയുടെ മനസ്സ്  വെമ്പൽകൊള്ളുന്നു. അഹങ്കാരിയുടെ മനസ്സു ...